ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറ്റുന്നതിനിടയിൽ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി; യുവാവ് ദാരുണാന്ത്യം


ചങ്ങനാശ്ശേരി ബൈപ്പാസിനു സമീപം ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് മരിച്ചു. മാമ്പുഴക്കേരി നെടിയകാലപറമ്പില്‍ രാജുവിന്റെയും സാന്റിയുടെയും മകന്‍ സിജോ രാജുവാണു മരിച്ചത്.

ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. കഴിഞ്ഞ 10 വര്‍ഷമായി സിജോ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

Previous Post Next Post