ഹോട്ടലിന് മുന്നിൽ സ്‌കൂട്ടർ നിർത്തിയതേ ഓർമ്മയുള്ളു; തിരിച്ചിറങ്ങിയപ്പോൾ കാണാനില്ല; സിസിടിവി മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ



കോഴിക്കോട്: ഹോട്ടലിന് മുന്നിൽ താക്കോൽ സഹിതം നിർത്തിയ സ്‌കൂട്ടറുമായി കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി പിടിയിൽ. ഐ ഐം കാൻ്റീനിലെ ഡ്രൈവറായി ജോലി ചെയ്യുന്ന കല്ലുരു ഒബ്ലേസു(40)വിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കുന്ദമംഗലത്തുള്ള സംഗമം ഹോട്ടലിന് മുൻപിലായിരുന്നു സംഭവം. വെള്ളന്നൂർ സ്വദേശിയായ അരുൺ ചാവി സ്‌കൂട്ടറിൽ തന്നെ വച്ച് ഹോട്ടലിൽ പോയ തക്കത്തിനാണ് മോഷണം നടന്നത്.

പരാതി ലഭിച്ചതിനെ തുടർന്ന് നടന്ന പോലീസ് സമീപ പ്രദേശങ്ങളിലെ എസ്ഐ ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ സ്‌കൂട്ടറുമായി താമരശ്ശേരി ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായി. പ്രതിയെ പിന്തുടരുന്ന പൊലീസ് അടിവാരത്ത് വച്ച് സ്‌കൂട്ടർ സഹിതം പിടികൂടുകയായിരുന്നു. കുന്ദമംഗലം ഇൻസ്‌പെക്ടർ കിരണിൻ്റെ നേതൃത്വത്തിൽ എസ് ഐ നിധിൻ, സി പി ഒമാരായ രതീഷ്, ഷമീർ എന്നിവർ ചേർന്നാണ് ഒബ്ലേസുവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


        



أحدث أقدم