പാലായിൽ റോഡിലെ കുഴിയിൽ വീണ കാർ നിയന്ത്രണം വിട്ട് റോഡ് അരികിലെ ചെറുതോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അധ്യാപകന് പരിക്കേറ്റു.


പാലാ കൊല്ലപ്പള്ളിയിൽ റോഡിലെ കുഴിയിൽ വീണ കാർ സമീപത്തെ ചെറുതോട്ടിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു..
അപകടത്തിൽ പരിക്കേറ്റ മുത്തോലി സ്കൂളിലെ അധ്യാപകനായ നീലൂർ സ്വദേശി ജോബിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോബിൻ്റെ ഇരു കൈകൾക്കും തലക്കും പരിക്കുണ്ട്. ഒരു കൈയ്ക്ക് 18 തുന്നൽ ഉണ്ട്.
സ്കൂളിലേക്ക് പോകുമ്പോൾ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.

കൊല്ലപ്പള്ളി -മേലുകാവ് റോഡിൽ വാളികുളം കുളത്തിനു സമീപമുള്ള കുഴിയിൽ വീണ കാറാണ് റോഡിന് വലതു വശത്ത് ചെറുതോട്ടിലേക്ക് പതിച്ചത്.
Previous Post Next Post