അഴിമുഖത്ത് വള്ളം മറിഞ്ഞു; ഒരാൾക്കായി തിരച്ചിൽ, രണ്ട് പേർ നീന്തി കരക്കെത്തി


തൃശൂർ ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞു. മൂന്ന് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ നീന്തി കരക്കെത്തി. കൂരിക്കുഴി സ്വദേശി അൻസിൽ എന്നയാളെ കാണാതായി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. നാട്ടികയിൽ നിന്നുള്ള മഹാസേനൻ എന്ന വള്ളത്തിൻ്റെ കരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

മൂന്ന് പേരും അപകടത്തിൽപെട്ട വള്ളത്തിൽ പിടിച്ച് കടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ട് പേർ നീന്തി കരക്കെത്തിയെങ്കിലും ഒരാൾക്കായുള്ള തിരച്ചിൽ നടക്കുകയാണ്. പോലീസും കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കടലാക്രമണം രൂക്ഷമാകുന്നതും ശക്തമായ കാറ്റും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

أحدث أقدم