മാന്തുരുത്തിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ്റെ തലക്ക് ഗുരുതര പരുക്ക്



പാമ്പാടി: മാന്തുരുത്തിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികന് ഗുരുതര പരുക്കേറ്റു 
ഇന്ന് വൈകിട്ട് 5 മണിയോട് കൂടി പാമ്പാടി ഭാഗത്തു നിന്നും കറുകച്ചാൽ ഭാഗത്തേയ്ക്ക് സഞ്ചരിച്ച ഇലട്രിക്ക് കാർ കറുകച്ചാൽ വാഴൂർ റോഡിലൂടെ  വാഴൂർ ഭാഗത്തേയ്ക്ക് പോയ ബൈക്ക്  യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു



കാർചെങ്ങന്നൂർ സ്വദേശിയുടെതാണ്  എന്നതാണ്  ലഭിക്കുന്ന സ്ഥിതീകരിക്കാത്ത വിവരം ( വാഹന നമ്പർ 30 L -5547 ) 
ബൈക്ക്  യാത്രികന് തലക്ക്  ഗുരുതര പരുക്കേറ്റു 
ഇയാൾ അപകടത്തെ തുടർന്ന് അബോധാവസ്ഥയിൽ ആയിരുന്നു 

ഇയാളെ ഉടൻ തന്നെ നാട്ടുകാർ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ഗുരുത പരുക്കേറ്റ ഇയാളെ  പ്രാധമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു 
കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു 
കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു
Previous Post Next Post