പള്ളിക്കത്തോട്: സംസ്ഥാനത്ത് അതിഭീകരമായ വിലക്കയറ്റം സംജാതമായ സാഹചര്യത്തിൽ പള്ളിക്കത്തോട് മഹിളാമോർച്ച യുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് സൂപ്പർ മാർക്കറ്റിലെക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
പള്ളിക്കത്തൊട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു ബിജുവിൻ്റെ അധ്യക്ഷതയിൽ ബി.ജെ.പി മധ്യമേഖലാ പ്രസിഡൻ്റ് എൻ. ഹരി ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ ഏറ്റവും താഴ്ന്ന നിലവാരത്തിൽ വിലക്കയറ്റ തോത് നിൽക്കുമ്പോൾ എൽ.ഡി.എഫ്. സർക്കാരിൻ്റെ കെടുകാര്യസ്ഥയാണ് കേരളത്തിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിന് കാരണമെന്നും ഈ സർക്കാർ വെൻ്റിലേറ്ററിലാണന്നും സമരം ഉദ്ഘാടനം ചെയ്ത് എൻ. ഹരി പറഞ്ഞു. പള്ളിക്കത്തോട് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അശ്വതി സതീഷ് മുൻ പഞ്ചായത്ത് പ്രസിഡൻ്റും മെമ്പറുമായ ആശ ഗിരീഷ് , മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജ്യോതി ബിനു ,മണ്ഡലം ജനറൽ.സെക്രട്ടറി സന്ധ്യാ അജികുമാർ,
കോട്ടയം ഈസ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് അഖിൽ രവീന്ദ്രൻ ,ജില്ലാ സെക്രട്ടറി ടി.ബി ബിനു ,മീഡിയാ കൺവീനർ സതീഷ് ചന്ദ്രൻ മാസ്റ്റർ ,' പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ വിപിനചന്ദ്രൻ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻ്റ് ദിപിൻ സുകുമാർ, ജന:സെക്രട്ടറി അജിത്ത് തോമസ് .എസ് .സി മോർച്ച സംസ്ഥാന കമ്മറ്റിയംഗം സതീഷ് വാസു , മഹിളാമോർച്ച - ബി.ജെ.പി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു