
പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. ആനകല്ല് കോളനി വടക്കേക്കുന്നേല്‍ എലിസബത്താണ് (68) മരിച്ചത്. പാലാ-തൊടുപുഴ റോഡില്‍ പിഴക് ആറാംമൈലില്‍ തിങ്കളാഴ്ച രാവിലെ എട്ടുമണിക്കായിരുന്നു അപകടം.
തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേയ്ക്ക് വരികയായിരുന്ന പിക്കപ്പ് നിയന്ത്രണംവിട്ട് നടന്നുപോവുകയായിരുന്ന എലിസബത്തിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡരുകിലെ വൈദ്യുതി തൂണിലിടിച്ചാണ് വാഹനം നിന്നത്. പരിക്കേറ്റ എലിസബത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. രാമപുരം പൊലീസ് നടപടികൾ സ്വീകരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച. കാളികാവ് മെയ്യാറ്റിന്‍കുന്നേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ദേവസ്യ. മക്കള്‍: ബിന്ദു, ബിനേഷ്. മരുമക്കള്‍: ബിജു തോലമ്മാക്കല്‍ (വല്യാത്ത്), ജൂലി തെക്കേറ്റത്ത് (പിഴക്).