കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ അക്രമികൾ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു


ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ അക്രമികൾ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ സ്വദേശിയായ റിയാസിനാണ് വെട്ടേറ്റത്. ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. റിയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Previous Post Next Post