ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറത്ത് പറമ്പിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമസ്ഥനായ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്. ഇയാളെ കോട്ടയത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ജയ്നമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ജയ്നമ്മയുടെ ഫോൺ പ്രതി സബാസ്റ്റ്യൻ സൂക്ഷിച്ചിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ആലപ്പുഴയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം…വീട്ടുടമസ്ഥൻ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്…
ജോവാൻ മധുമല
0