പാമ്പാടി:ഇന്ന്(25/07/25 )രണ്ടര മണിയോടുകൂടി ഉണ്ടായ വലിയ കാറ്റിൽ സൗത്ത് പാമ്പാടി പ്രദേശത്ത് വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും വ്യാപകമായ കൃഷിനാശം സംഭവിക്കുകയും ചെയ്തു. കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂളിന് കിഴക്കുവശം പ്ലാവ് ഇലക്ട്രിക് ലൈനിലേക്ക് വീണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. ഇഞ്ചപ്പാറയിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. ചാത്തൻപുരയിടത്ത് തോമസ് കുര്യാക്കോസ്, ആളോത്ത് സണ്ണി എന്നിവരുടെ വാഴ കൃഷി നശിച്ചു.
പൊത്തൻപുറം ആലക്കുളം ബിന്ദു ഷാജിയുടെ വീടിൻ്റെ ആസ്ബറ്റോസ് ഷീറ്റ് കാറ്റിൽ പറന്ന് പോയി നാശനഷ്ടമുണ്ടായി
കൂരോപ്പടയിൽ അമ്പലപ്പടിയിൽ മരം വീണ് നിരവധി വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് നാശനഷ്ടമുണ്ടായി