ശ്രീചിത്ര ഹോമിലെ പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു



തിരുവനന്തപുരം: ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 16, 15, 12 വയസുളള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളെജിലും ഒരാൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടികൾ ​അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിർന്ന കുട്ടികൾ കളിയാക്കിയത് സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞു. നിലവിൽ മൂന്നുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.

രണ്ടാഴ്‌ച മുൻപാണ് കുട്ടികൾ ശ്രീചിത്ര ഹോമിൽ എത്തിയത്. ഇവിടെയെത്തിയ ദിവസം മുതൽ വീട്ടിൽ പോകണമെന്ന് പെൺകുട്ടികൾ വാശിപിടിച്ചിരുന്നു.
Previous Post Next Post