ലഹരിക്കടിമയായ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു

സ്ഥരമായി ലഹരി ഉപയോഗം..രണ്ട് തവണ ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സ..മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു…

ലഹരിക്കടിമയായ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം. 21കാരനായ റമീസാണ് അമ്മ സഫിയയെ കുത്തിയത്.സഫിയയുടെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്. റമീസിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ രണ്ട് തവണ ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിട്ടുണ്ട്

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. റമീസ് സ്ഥരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അമ്മയുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. ആശപത്രിയില്‍ ചികിത്സ തേടിയ സഫിയ നിലവില്‍ വീട്ടിലേക്ക് എത്തിയിട്ടുണ്ട്.

Previous Post Next Post