സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണു; ഒരു മരണം, മൂന്നു പേർക്ക് പരിക്ക്

 


റാഞ്ചി: ഝാർഖണ്ഡിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. നിർത്താതെ തുടരുന്ന മഴയിൽ വെള്ളിയാഴ്ച രാവിലെയാണ് റാഞ്ചിയിലെ സർക്കാർ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്ന് വീണത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മൂന്നുപേരെ രക്ഷപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. സ്കൂൾ വരാന്തയിൽ ഉറങ്ങിക്കിടന്നയാളാണ് മരിച്ചത്. റാട്ടു നിവാസിയായ സൂരജ് ബൈത (65) ആണ് മരിച്ചത്. അവിടെ കെയർടേക്കറായി ജോലി ചെയ്തിരുന്ന ആളായിരുന്നു സൂരജ് ബൈത. കുറച്ചു കാലമായി ഇവിടെ സ്കൂൾ പ്രവർത്തിച്ചിരുന്നില്ലെന്നാണ് വിവരം. അതിനാൽ തന്നെ വലിയ അപകടമാണ് ഒഴിവായത്.
Previous Post Next Post