വിസ തട്ടിപ്പ് കേസ്; പ്രതി പിടിയിൽ


വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി മുങ്ങിയ പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു. വാടാമ്പള്ളി ഗണേശമംഗലം സ്വദേശി റിയാദ് (32) നെയാണ് പിടികൂടിയത്. തളിക്കുളത്ത് ലെവൽ അപ് ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തിയിരുന്ന ഇയാൾ, ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊടുങ്ങല്ലൂർ മേത്തല കീഴ്ത്തുളി സ്വദേശിയായ യുവാവിൽ നിന്നും ആനാപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും മൂന്ന് ലക്ഷം രൂപ വീതം വാങ്ങി. എന്നാൽ വിസ ശരിയാക്കി നൽകുകയോ വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തി മുങ്ങിയെന്നാണ് കേസ്.

Previous Post Next Post