മന്ത്രി സജി ചെറിയാൻ്റെ സ്വകാര്യ ആശുപത്രി പരാമർശത്തിൽ സിപിഎം നേതൃത്വത്തിന് അതൃപ്തി.





തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ സ്വകാര്യ ആശുപത്രി പരാമർശത്തിൽ സിപിഎം നേതൃത്വത്തിന് അതൃപ്തി. പ്രതിപക്ഷത്തിന് ആയുധം നൽകുന്നതാണ് പ്രസ്താവനയെന്നും, പൊതുജനാരോഗ്യമികവിനെ മന്ത്രിയുടെ പ്രസ്താവന സംശയ നിഴലിലാക്കിയെന്നും വിലയിരുത്തൽ.
പ്രസ്ഥാവന വിവാദമായതോടെ പാർട്ടി നിർദ്ദേശത്തെ തുടർന്നാണ് മന്ത്രി വിശദീകരണവുമായി എത്തിയത്.

കേരളത്തിലെ സർക്കാർ ആശുപത്രികളെ കുറിച്ച് താൻ ഇകഴ്ത്തി സംസാരിച്ചു എന്ന വാദം തെറ്റാണെന്നാണ് മന്ത്രി സജി ചെറിയാൻ വിശദീകരണം നൽകിയത്. സാധാരണക്കാരായ ആളുകളുടെ ആശ്രയമാണ് സർക്കാർ ആശുപത്രികൾ.


أحدث أقدم