അന്യഗ്രഹ ജീവികള്‍ ഇന്ത്യയുടെ ആകാശത്തും; ഇന്ത്യയിൽ പലവട്ടം കണ്ടെത്തിയ പറക്കുംതളികകളെക്കുറിച്ച് അറിയാം



കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആകാംക്ഷയും ജിജ്ഞാസയും നൽകുന്നതാണ് അന്യഗ്രഹ ജീവികളും പറക്കും തളികകളും. എന്നാൽ നൂറ്റാണ്ടുകളായി ഇക്കാര്യങ്ങളിൽ ചർച്ചകളും പഠനങ്ങളും നടക്കുന്നുണ്ടെങ്കിലും വിശ്വസനീയമായ തെളിവുകളോ രേഖകളോ ഇതുവരെ ലഭ്യമായിട്ടില്ല.



1951ല്‍ ഡല്‍ഹിയില്‍ ഇന്ത്യയില്‍ പറക്കും തളികകളെ പലരും കണ്ടതായി പറയപ്പെടുന്നു. 1951-ലാണ് ന്യൂ ഡല്‍ഹിയിലെ ഫ്‌ളയിംഗ് ക്ലബ്ബിലെ അംഗങ്ങള്‍ ആദ്യമായി ഒരു പറക്കുംതളിക കണ്ടതായി അവകാശപ്പെട്ടത്. ഫ്‌ളയിംഗ് ക്ലബ്ബിന്റെ ഹാംഗറിന് സമീപം പറക്കും തളികയെ കണ്ടതായി സേനാംഗങ്ങള്‍ പറയുന്നു. അത് പ്രത്യക്ഷപ്പെട്ടതുപോലെ തന്നെ അപ്രത്യക്ഷമാകുകയും ചെയ്തു. ഏകദേശം 17-20 പേര്‍ അന്ന് ഇത് കണ്ടതായി അവകാശപ്പെടുന്നു. അതിന്റെ വേഗത ബ്രിട്ടീഷ് വാമ്പയര്‍ ജെറ്റിനേക്കാള്‍ മൂന്നിരട്ടിയാണെന്ന് അവര്‍ അന്ന് പറഞ്ഞിരുന്നു.

2017ല്‍ കല്‍ക്കത്തയില്‍ 2017 ഒക്ടോബര്‍ 29 ന്, കിഴക്കന്‍ കൊല്‍ക്കത്തയില്‍ ആകാശത്ത് എന്തോഓരു വസ്തു വേഗത്തില്‍ നീങ്ങുന്നതായി ചിലര്‍ കാണുകയുണ്ടായി. ആരോ ഒരു ഹാന്‍ഡ്ക്യാം ഉപയോഗിച്ച് ഈ ദൃശ്യം ഷൂട്ട് ചെയ്തു. അതില്‍ ഒരു വെളിച്ചം കത്തുന്നുണ്ടായിരുന്നു. ആ പറക്കുംതളികയെ നോക്കി നൂറുകണക്കിനാളുകള്‍ അന്ന് റോഡരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് ശുക്രനാണെന്ന് പിന്നീട് തെളിഞ്ഞു. 

2013ല്‍ ചെന്നൈയില്‍ 2013 മുതല്‍ ചെന്നൈയിലും ലഖ്നൗവിലും യുഎഫ്ഒകള്‍ കണ്ടതായി നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ പറക്കുംതളിക ഒരു ബുള്ളറ്റ് പോലെയാണെന്ന് പറയുന്നു. ആളുകള്‍ രാത്രി 10 മിനിറ്റ് നേരം ഇത് കണ്ടതായി അവകാശപ്പെടുന്നുണ്ട്

. 2013 ഓഗസ്റ്റ് 4 ന് ഇന്ത്യന്‍ ആര്‍മി സൈനികര്‍ ലഡാക്കില്‍ യുഎഫ്ഒ കണ്ടതായി അവകാശപ്പെടുന്നു. ഏഴ് മാസത്തിന് ശേഷം അരുണാചല്‍ പ്രദേശില്‍  യുഎഫ്ഒ കണ്ടതായി സൈന്യം റിപ്പോര്‍ട്ട് ചെയ്തു.


Previous Post Next Post