അടച്ച കെട്ടിടം ആണെന്ന് ധരിപ്പിച്ചത് ആശുപത്രിക്കാർ..കോട്ടയം മെഡിക്കൽ കോളേജ് അപകടം. പ്രതികരിച്ച് മന്ത്രി വിഎൻ വാസവൻ,



കോട്ടയം മെഡിക്കൽ കോളേജ് അപകടം. പ്രതികരിച്ച് മന്ത്രി വിഎൻ വാസവൻ, 'അടച്ച കെട്ടിടം ആണെന്ന് ധരിപ്പിച്ചത് ആശുപത്രിക്കാർ'. പുതിയ കെട്ടിടത്തിന്റെ പണി അവസാന ഘട്ടത്തിലാണ്. ഓപറേഷന്‍ തിയറ്റര്‍ സമുച്ചയം പൂര്‍ത്തിയാക്കാന്‍ ഉണ്ട്. അത് തീര്‍ന്ന മുറക്ക് അങ്ങോട്ട് മാറ്റാന്‍ ആണ് തീരുമാനിച്ചത്. അപകടം സംഭവിച്ച സമുച്ചയത്തിലെ മുഴുവന്‍ ആളുകളെയും പുതിയ ബ്ലോക്കിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അടച്ച കെട്ടിടം ആണെന്നാണ് ആശുപത്രിക്കാര്‍ ധരിപ്പിച്ചതെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.


നിര്‍ബന്ധപൂര്‍വ്വം ആരെയും ഡിസ്ചാര്‍ജ് ചെയ്തത് വിടുന്നില്ലെന്നും, അങ്ങിനെ ആരെങ്കിലും പറഞ്ഞാല്‍ നടപടി ഉണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടം മെഡിക്കല്‍ കോളേജിന്റെ പഴയ ബ്ലോക്കാണ്. ജെസിബി അപകട സ്ഥലത്തേക്ക് എത്തിക്കാന്‍ പ്രയാസമുണ്ടായിരുന്നു. ആദ്യം രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു വിവരം. പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ ഉടന്‍ തിരച്ചില്‍ തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാലപ്പഴക്കം കൊണ്ട് കെട്ടിടെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് 2013 ല്‍ നേരെത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അന്നൊന്നും അതിന് കാര്യമായ ഫണ്ട് വെച്ചിരുന്നില്ല. അടച്ച ബ്ലോക്ക് തന്നെയായിരുന്നു തകര്‍ന്നത്. ഏത് സാഹചര്യത്തില്‍ ആണ് ഈ കെട്ടിടം ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേ സമയം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...
أحدث أقدم