സമയ മാറ്റത്തിൽ ഇനി ചർച്ചയില്ലെന്നു പറഞ്ഞ അതേ വിദ്യാഭ്യാസമന്ത്രി ഇന്ന് സമസ്തയുടെ ഭീഷണികളെ ഭയന്ന് ചർച്ചയ്ക്കു തയാറായത് സർക്കാരിന്റെ നട്ടല്ലില്ലായ്മയാണ് കാണിക്കുന്നത്. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയ പരിഷ്‌കരണങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഇനിയും താമസിക്കരുത്. ഇപ്പോഴത്തെ സർക്കാർ നിലപാട് തികച്ചും വിദ്യാർത്ഥി വിരുദ്ധ നിലപാടാണെന്നും അശ്വതി പറഞ്ഞു.