പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത മുത്തച്ഛന്‍ അറസ്റ്റില്‍


പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത മുത്തച്ഛന്‍ അറസ്റ്റില്‍. നീലേശ്വരം സ്വദേശിയായ 72-കാരനാണ് പിടിയിലായത്. ഒരു മാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് വിവരം.സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടി അധ്യാപികയോട് പീഡന വിവരം പറഞ്ഞതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.

തുടർന്ന് സ്‌കൂൾ അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.പോലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post