അകലക്കുന്നം - അകലക്കുന്നം ഗ്രാമപഞ്ചായത്തില്‍ മൂഴൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ആയുര്‍വ്വേദ ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ഐ പി ബ്ലോക്കിന്റെ ഉദ്ഘാടനം അഡ്വ. ചാണ്ടി ഉമ്മന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം സ്വാഗതവും, ആയുര്‍വ്വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അശ്വതി വിശ്വന്‍ നന്ദിയും പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട്, ഭാരതീയ ചികിത്സാവകുപ്പ് ഡി എം ഒ ഡോക്ടര്‍ ജെറോം വി കുര്യന്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡി എം ഒ ഡോക്ടര്‍ ശരണ്യ ഉണ്ണികൃഷ്ണന്‍, ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ജാന്‍സി ബാബു, ശ്രീലത ജയന്‍, ജേക്കബ്ബ് തോമസ്, ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എഞ്ചിനീയര്‍ ലൗലി റോസ് കെ മാത്യു, ബ്ലോക്ക് മെമ്പര്‍മാരായ ജോബി ജോമി, അശോക് പൂതമന, മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബെന്നി വടക്കേടം, രാജശേഖരന്‍ നായര്‍, പഞ്ചായത്ത് സെക്രട്ടറി സജിത് മാത്യൂസ്, പഞ്ചായത്ത് മെമ്പര്‍മാരായ റ്റെസി രാജു, ജീന ജോയി, മാത്തുക്കുട്ടി ആന്റണി, സീമാ പ്രകാശ്, സിജി സണ്ണി, ജോര്‍ജ്ജ് തോമസ്, ഷാന്ററി ബാബു, കെ കെ രഘു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രസിനിധികളായ ടോമി മാത്യു ഈരുരിക്കല്‍, അഡ്വ.ബിജു പറമ്പകത്ത്, ജെയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍, എം എ ബേബി, ഉണ്ണികൃഷ്ണന്‍, വിപി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ജോസ് കെ മാണിയുടെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള തുക കൊണ്ടാണ് മുപ്പത് കിടക്കകളുള്ള മൂന്നുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് കെട്ടിടത്തിന്റെ പണി നടത്തിയത്. പരേതയായ മറിയാമ്മ ആന്റണി തുളുമ്പന്‍മാക്കാല്‍ ആണ് കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം സൗജന്യമായി നല്കിയത്.
മൂഴൂര്‍ ഗവ.ആയുര്‍വ്വേദ ആശുപത്രി ഐ പി ബ്ലോക്ക് നാടിന് സമര്‍പ്പി്ച്ചു
Jowan Madhumala
0
Tags
Top Stories