കുവൈത്തിലെ മംഗഫിൽ മലയാളിക്ക് കുത്തേറ്റു, കോഴിക്കോട് സ്വദേശി ബഷീറിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിൽ മംഗഫിൽ സാധനങ്ങൾ വാങ്ങാനായി കടയിൽ പോകുന്ന വഴിക്ക് അറബി വേഷം ധരിച്ച ഒരാൾ ബഷീറിനെ സമീപിക്കുകയും പോലീസ് ആണെന്ന് ആദ്യം പറയുകയും പിന്നീട് പേഴ്സും ഐഡിയും ആവശ്യപ്പെടുകയായിരുന്നു.
സംശയം തോന്നിയതിനെത്തുടർന്ന് ബഷീർ പേഴ്സും ഐഡിയും വാഹനം കൂട്ടാക്കിയില്ല, തുടർന്ന് പുറകുവശത്തും തോളിലും കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തിയതിന് ശേഷം രക്ഷപ്പെടുകയായിരുന്നു. ബഷീറിനെ ഉടൻ തന്നെ അദാൻ ഹോസ്പിറ്റലിൽ എത്തിച്ചു, മുറിവുകൾ ഗുരുതരമല്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്യോഷണം ആരംഭിച്ചു.