പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി.. കൊല്ലത്ത് അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ…


        
കൊല്ലത്ത് പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. പുനലൂർ കരവാളൂർ വെഞ്ചേമ്പ് സ്വദേശിയായ സജീർ (39) ആണ് അറസ്റ്റിലായത്. പെൺകുട്ടി പ്രായപൂർത്തിയാകാത്ത സമയത്ത് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

പ്രായപൂർത്തിയായതിന് ശേഷവും പ്രതി പെൺകുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. പെൺകുട്ടി പുനലൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ചെയ്തു.


        

Previous Post Next Post