യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്ന രീതിയിൽ എത്തുന്ന മെസേജുകളിൽ പ്രതികരി ക്കരുതെന്ന മുന്നറിയിപ്പുമായി പോലീസ്.
നിങ്ങളുടെ യോനോ ആപ്പ് ഉടൻതന്നെ പ്രവർത്ത നരഹിതമാകുമെന്നും അപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ നമ്പറിൽ നിന്ന് സന്ദേശത്തിന് മറുപടി നൽകി തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
തട്ടിപ്പ് ഇങ്ങനെ
കെവൈസി അപ്ഡേഷൻ, യോനോ അപ്ഡേഷൻ. റിവാർഡ് റെഡീം എന്നീ തരത്തിലുള്ള ലിങ്കു കളും തട്ടിപ്പുക്കാർ അയക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കു ന്ന വ്യാജ ലിങ്കുകളും തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നു.
തുടർന്ന് ഫോൺ മുഖാന്തിരം ബന്ധപ്പെടുകയും വാട്സ്ആപ്പിലൂടെ നിർദ്ദേശങ്ങൾ നൽകി YONO_SBI APK എന്ന അപ്ലിക്കേഷൻ ഇൻ സ്റ്റാൾ ചെയ്യാനും ആവശ്യപ്പെടും. ഇത് ഇൻസ്റ്റാൾ ചെയ്യുന്നതോടുകൂടി ശരിയയായ എസ്ബിഐ യോനോ ആപ്ലിക്കേഷന് സമാനമായ വെബ്പേജ് പ്രത്യക്ഷപ്പെടുകയും യൂസർ നെയിം, പാസ് വേർ ഡ് എന്നിവ നൽകാനുള്ള കോളങ്ങൾ ദൃശ്യമാവു കയും ചെയ്യും.
എസ്ബിയെയുടെ യോനോ അപ്ലിക്കേഷൻ ആണെന്ന ധാരണയിൽ തൻ്റെ ഇൻ്റർനെറ്റ് ബാങ്കിംഗ് വിവരങ്ങൾ ഇതിൽ നല്‌കുന്നതോടുകൂടി തട്ടിപ്പി ന് തുടക്കമാകും. ഇതേസമയംതന്നെ നല്കുന്ന ബാങ്ക് ലോഗിൻ വിവരങ്ങൾ തട്ടിപ്പുക്കാർക്ക് ലഭി ക്കുകയും അത് ഉപയോഗിച്ച് തട്ടിപ്പുകാർ ബാങ്കി ന്റെ യഥാർഥ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക യും ചെയ്യും.
തുടർന്നു ഒടിപി നമ്പർ ലഭിക്കുന്നതിനായി കൃത്രി മമായി നിർമിച്ച സൈറ്റിൽ ഒടിപി നൽകാനായി പുതിയ പേജ് പ്രത്യക്ഷപ്പെടും. ഒടിപി നല്‌കുന്നതോടെ തട്ടിപ്പുകാർക്ക് ഇൻ്റർനെറ്റ് ബാങ്കിംഗ് നട ത്തുന്നതിനുള്ള പൂർണ അനുമതി ലഭിക്കുകയും അക്കൗണ്ടിലെ തുക പൂർണമായും പിൻവലിക്ക പ്പെടുകയും ചെയ്യുന്നു.
ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധ യിൽപ്പെടുകയോ ഇരയാവുകയോ ചെയ്താൽ ഉ ടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ പരാതികൾ രജിസ്റ്റർ ചെയ്യാം.