വിവിധയിടങ്ങളിൽ വച്ച് യുവതിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

പാലക്കാട്: വിവിധയിടങ്ങളിൽ വച്ച് യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. എരുമയൂർ സ്വദേശിയായ ബാബുജാൻ (49) ആണ് 24കാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലത്തൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ പൊലീസ് ചോദ‍്യം ചെയ്തു വരിക‍യാണ്.
Previous Post Next Post