താമരശ്ശേരി (കോഴിക്കോട്) മഞ്ഞപ്പിത്തം ബാധിച്ച് പരപ്പൻപൊയിൽ സ്വദേശി ദക്ഷിണാഫ്രിക്കയിൽ മരിച്ചു.
പരപ്പൻപൊയിൽ ചെമ്പ്ര പരേതനായ സൈദ് ഹാജിയുടെ മകൻ അബ്ദുൽ റഷീദ് (60) ആണ് ആഫ്രിക്കയിലെ ഘാനയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ജോലി ആവശ്യാർഥം ഈയിടെയാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. മാതാവ്: ഫാത്തിമ. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ ഷംനാദ്, മഷ്ഹൂഖ്.