വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം…അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍…


തിരുവനന്തപുരം: വിഴിഞ്ഞത്ത് അസഭ്യവര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. വെണ്ണിയൂര്‍ സ്വദേശി രാജം ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. രാജത്തിനെതിരെ അയല്‍വാസികളും ബന്ധുക്കളും പൊലീസിന് തെളിവ് കൈമാറിയിട്ടുണ്ട്.


        

أحدث أقدم