കൊല്ലത്ത് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന്റെ തല ചുറ്റികയ്ക്ക്…




കൊല്ലം : ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് രാത്രിയിലും പ്രശ്നങ്ങളുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.പരിക്കേറ്റ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് സംഭവം.വെള്ളിയാഴ്ച ഉച്ചയ്ക്ക് പോളയത്തോട് സ്വദേശി ജിജി എന്നയാളും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പ്രകാശും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ രാത്രി ജിജിയുടെ നേതൃത്വലുള്ള സംഘം ക്ഷേത്ര പരിസരത്തെത്തി ആക്രമണം നടത്തിയെന്നാണ് പരാതി. ഇവർ പ്രകാശിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചെന്നും നാട്ടുകാർ പറയുന്നു. പരിക്കേറ്റ പ്രകാശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിജിയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Previous Post Next Post