വാഹനം മുന്നോട്ട് നീങ്ങവെ മണ്ണ് ഇടിയുകയും നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഒന്നാകെ റോഡരികിലെ തോട്ടിലേക്ക് തലകീഴായി മറിയുകയുമായിരുന്നു. ലോറിയുടെ കാബിന്‍ ഭാഗം വെള്ളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. മുക്കം സ്വദേശിയായ ടി നാസര്‍ ആണ് ലോറി ഓടിച്ചിരുന്നത്. ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്ന് മണ്ണ് കുതിര്‍ന്നതും ലോറിയുടെ ഭാരവുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.