
സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തേവര എസ്എച്ച് കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി ഗോവിന്ദ് എസ്. ഷേണായ് (18) ആണ് മരിച്ചത്.എറണാകുളം ടൗണ്‍ഹാളിന് സമീപമായിരുന്നു അപകടം. ഗോവിന്ദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഗോവിന്ദിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം- ഏലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന നന്ദനം എന്ന സ്വകാര്യ ബസാണ് അപകടം ഉണ്ടാക്കിയത്. ബസ് അമിത വേഗതയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.