സ്‌കൂള്‍ സമയം വൈകീട്ട് അര മണിക്കൂർ കൂടി നീട്ടുക.ഓണം, ക്രിസ്മസ് അവധിക്കാലം വെട്ടിച്ചുരുക്കുക, മധ്യവേനല്‍ അവധി കുറയ്‌ക്കുക, എന്നിങ്ങനെയുള്ള വിചിത്രമായ നിർദ്ദേശങ്ങളുമായി സമസ്ത ഇല്ലെങ്കിൽ സമരം


കോഴിക്കോട്: സ്കൂള്‍ സമയ മാറ്റത്തില്‍ സർക്കാരിന് മുന്നില്‍ ബദല്‍ നിർദ്ദേശം വച്ച്‌ സമസ്ത.

സ്‌കൂള്‍ സമയം വൈകീട്ട് അര മണിക്കൂർ കൂടി നീട്ടുക.
ഓണം, ക്രിസ്മസ് അവധിക്കാലം വെട്ടിച്ചുരുക്കുക, മധ്യവേനല്‍ അവധി കുറയ്‌ക്കുക, എന്നിങ്ങനെയുള്ള വിചിത്രമായ നിർദ്ദേശങ്ങളാണ് സമസ്ത മുന്നോട്ട് വച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്‍ കണക്കിലെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരമുണ്ടാകുമെന്ന മുന്നറിയിപ്പും സമസ്ത നല്‍കുന്നുണ്ട്.


സ്‌കൂൾ സമയമാറ്റ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നലെയും ആവർത്തിച്ചപ്പോൾ, സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്ത യോഗം അതിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തു. ഇതോടെ, കഴിഞ്ഞ കുറച്ചു കാലമായി ലീഗിനോട് പിണങ്ങി ഇടത്തോട്ട് ചാഞ്ഞ സമസ്ത (ഇ.കെ.സുന്നി വിഭാഗം) സർക്കാരിനെതിരെ തിരിയുകയാണ്. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കോർട്ടിലാണ് ഇനി കാര്യങ്ങൾ
أحدث أقدم