വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വിവാഹിതയായ യുവതിയുടെ ഭർത്താവിനെ കൊലപ്പെടുത്തി.


മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വിവാഹിതയായ യുവതിയുടെ ഭർത്താവിനെ കൊലപ്പെടുത്തി. അബൂബക്കര്‍ മണ്ഡല്‍ (35) എന്നയാളെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അമിനുര്‍ അലി അഹ്‌മദലി മൊല്ല (21)യെ പോലീസ് അറസ്റ്റ് ചെയ്തു. അമിനുര്‍ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി പ്രതി തോട്ടില്‍ തള്ളുകയായിരുന്നു. 

അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (25) യോട് അമിനുര്‍ പലവട്ടം വിവാഹാഭ്യര്‍ഥന നടത്തിയിരുന്നെന്നും എന്നാല്‍ യുവതി ഇത് നിരാകരിച്ചുവെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച, ജോലിക്ക് പോയ അബൂബക്കര്‍ മടങ്ങിവരാതിരുന്നതോടെ ഫാത്തിമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു
അമിനുര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്ന കാര്യവും യുവതി പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അബൂബക്കറിനെ കൊന്നതായി കണ്ടെത്തിയത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വസ്ത്രവും മറ്റു വസ്തുക്കളും സമീപത്തെ ഒരു ഓവുചാലില്‍ അമിനുര്‍ ഒഴുക്കിയിരുന്നു. ബുധനാഴ്ച രാവിലെയാണ് അബൂബക്കറിന്റെ മൃതദേഹം കണ്ടെത്തിയത്. ഫാത്തിമ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതിലേക്ക് അമിനുറിനെ നയിച്ചതെന്നാണ് നിഗമനം.


Previous Post Next Post