സി പി എം – ബിജെപി സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു ബിജെപി പ്രവര്‍ത്തകനും 2 സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ബിജെപി പ്രവര്‍ത്തകന് ചുറ്റിക കൊണ്ടുള്ള ആക്രമണത്തിലാണ് പരിക്കേറ്റത്.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നില നില്‍ക്കുന്ന ചെമ്മണ്ണൂരിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരുടെ സംഘശക്തി ക്ലബ്ബില്‍ വച്ചായിരുന്നു സംഘര്‍ഷം. ചീരംകുളങ്ങര പൂരത്തിന് ഉണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഇന്ന് നടന്നത്.