ജഗദീഷ് പിന്മാറി; ശ്വേത പ്രസിഡന്റാകുമോ? അമ്മയിൽ ഇന്ന് മത്സര ചിത്രം തെളിയും





കൊച്ചി: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറി. വനിതകൾ നേതൃത്വത്തിൽ വരുമെന്ന ഉറപ്പിനെ തുടർന്നാണ് ജഗദീഷിന്റെ പിന്മാറ്റം. ഇന്ന് പ്രത്യേക ദൂതൻ വഴി നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അപേക്ഷ അമ്മയുടെ ആസ്ഥാനത്ത് ജഗദീഷ് എത്തിക്കും. ഇന്നാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസം.      

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി ഇത് സംബന്ധിച്ച് ജഗദീഷ് നേരത്തെ സംസാരിച്ചിരുന്നു. ജഗദീഷ് പത്രിക പിൻവലിച്ചതോടെ അമ്മ അധ്യക്ഷപദവിയിലെത്താൻ മത്സരം ശ്വേത മേനോനും ദേവനും തമ്മിലായി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും. നടൻ അനൂപ് ചന്ദ്രൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നവ്യ നായർ, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരും ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് അൻസിബ ഹസ്സനും മത്സരിക്കുന്നുണ്ട്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. ട്രഷറർ സ്ഥാനത്തേക്ക് നൽകിയിരുന്ന പത്രിക പിൻവലിച്ച് ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് നടൻ വിനു മോഹൻ മത്സരിക്കാൻ സാധ്യതയുണ്ട്. ട്രഷറർ സ്ഥാനത്തേക്ക് സുരേഷ് കൃഷ്ണയും ഉണ്ണി ശിവപാലും തമ്മിലാകും പ്രധാനമത്സരം. ‌
Previous Post Next Post