പഴനിയിൽ മലയാളികൾ സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് ഏഴുപേർക്ക് പരിക്ക് ; മൂന്ന് പേരുടെ നില ഗുരുതരം





തമിഴ്നാട്: പഴനി പുഷ്പത്തൂരിൽ  മലയാളികൾ സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് ഏഴുപേർക്ക് പരിക്ക് മൂന്ന് പേരുടെ നില ഗുരുതരം.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തൃശ്ശൂർ സ്വദേശികളായ 15 പേരാണ് വാനിൽ ഉണ്ടായിരുന്നത്.

ഡ്രൈവർ ഉറങ്ങി പോയതാവാം അപകടകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം, നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ വാൻ തലകുത്തനെ മറിഞ്ഞാണ് നിന്നത്.
അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.




Previous Post Next Post