റോഡിൽ മണ്ണിടിഞ്ഞ് ലോറിക്ക് മുകളിൽ പതിച്ചു.. ലോറി താഴേക്ക്.. ഒരാൾക്ക് ദാരുണാന്ത്യം…


മണ്ണിടിഞ്ഞ് ലോറിക്ക് മുകളിൽ പതിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ലോറിയിൽ ഉണ്ടായിരുന്ന മൂന്നാർ ലക്ഷം നഗർ സ്വദേശി ഗണേശനാണ് മരിച്ചത്. ദേവികുളം റോഡിലാണ് അപകടം നടന്നത്.ലോറിയിൽ രണ്ടുപേർ ഉണ്ടായിരുന്നു. ഒരാളെ രക്ഷപ്പെടുത്തിയതായി ഫയർഫോഴ്സ് വ്യക്തമാക്കി.

കുത്തിയൊലിച്ച മണ്ണിനൊപ്പം ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. നേരത്തെ മഴക്കാലത്ത് മണ്ണിടിഞ്ഞതിനു സമീപത്താണ് അപകടം നടന്നത്. പിന്നാലെ നാട്ടുകാരെത്തി ലോറിയിൽനിന്ന് ഗണേശനെയും മറ്റൊരാളെയും പുറത്തെടുത്തു. ആശുപത്രിയിൽ എത്തുംമുമ്പ് ഗണേശന് ജീവൻ നഷ്ടമായി.


Previous Post Next Post