പാമ്പാടി : - കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെമ്പാടും അലയടിച്ച രോഷപ്രകടനത്തിൽ പാമ്പാടിയും പൂർണ്ണ മനസ്സോടെ അണിചേർന്നു . തൊഴിലാളികളുടെ സംയുക്ത പ്രതിഷേധത്തിൽ പാമ്പാടിയും
നിശ്ചലമായി. സമാധാനപരമായിരുന്നു പണിമുടക്ക് . സർക്കാർ ഓഫീസുകളും , ബാങ്ക് ഇൻഷുറൻസ് സ്ഥാപനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും ,കടകമ്പോളങ്ങളും അടക്കം അടഞ്ഞു കിടന്നു .പൊതുഗതാഗതം പൂർണമായും സ്തംഭിച്ചു ,സ്വകാര്യ വാഹനങ്ങൾ അത്യാവിശത്തിന് മാത്രമാണ് നിരത്തിലിറങ്ങിയത് . പണിമുടക്കിയ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിന്റെ നേതൃത്വത്തിൽ പാമ്പാടിയിൽ
പ്രകടനവും പൊതുയോഗവും നടത്തി.
പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം
സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ റെജി സഖറിയ ഉദ്ഘാടനം ചെയ്തു. സിഐടിയു പുതുപ്പള്ളി ഏരിയാ പ്രസിഡന്റ് ഇ എസ് സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ
കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, ട്രേഡ് യൂണിയൻ നേതക്കളായ വി എം പ്രദീപ്, കെ എസ് ഗിരിഷ് , അനീഷ് പി വി ,കെ എസ് പ്രതീഷ്, ടി എസ് റെജി ,രാധാകൃഷ്ണൻ ഓണംപളളി തുടങ്ങിയവർ സംസാരിച്ചു.