അന്തി ചർച്ചയ്ക്ക് വന്ന യുവനേതാവ് അവതാരകയേ ഗർഭിണിയാക്കി; പിന്നാലെ ഒതുക്കി തീർക്കാൻ പാർട്ടി ഇടപെട്ട് എട്ടു കോടിയും കൊടുത്തു; രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്



ചാനലിൽ അന്തിചർച്ചക്ക് വരുന്ന പ്രമുഖ യുവ നേതാവിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്. ചർച്ചയ്ക്ക് വന്നയാൾക്ക് അവതാരകയേ ഇഷ്ടമായി. പിന്നീട് അവതാരിക ഗർഭിണിയായപ്പോൾ പ്രമുഖ യുവ നേതാവും പാർട്ടിയും ചേർന്ന് 8 കോടി രൂപ നഷ്ടപരിഹാരം കൊടുത്ത് ഗർഭം രമ്യമായി ഇലക്കും, മുള്ളിനും കേടില്ലാതെ പരിഹരിച്ചു എന്നുമാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

 പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി പോകുന്നത് ഒരു പ്രമുഖ പാർട്ടിയുടെ പ്രമുഖ യുവ നേതാവിന്റെയും, ഒരു പ്രമുഖ ചാനലിലെ ഒരു പ്രമുഖ മാധ്യമ പ്രവർത്തകയും തമ്മിൽ ഉണ്ടെന്നു പറയപ്പെടുന്ന “ബന്ധത്തെ” കുറിച്ചാണ്.. പ്രചരിപ്പിക്കുന്ന കഥ ഇതാണ്. പ്രമുഖ പാർട്ടിയുടെ പ്രമുഖ നേതാവ് ഏതോ ചാനലിന്റെ രാത്രി ചർച്ചക്ക് പോയത്രേ.. അത് കഴിഞ്ഞപ്പോൾ ആ ചർച്ച സംഘടിപ്പിച്ച പ്രമുഖ മാധ്യമ പ്രവർത്തകയെ ഇഷ്ടപ്പെടുകയും, പ്രണയിക്കുകയും, പിന്നീട് ആ യുവതി ഗർഭിണി വരെ ആയത്രേ.. ഒടുവിൽ പ്രശ്നം ആയപ്പോൾ ചാനൽ യുവതിക്കായി വന്നു നേതാവിനോടും പാർട്ടിയോടും പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്തിയത്രേ. ഒടുവിൽ രാഷ്ട്രീയ പാർട്ടി 8 കോടി നഷ്ടപരിഹാരം കൊടുത്ത് പ്രശ്നം രമ്യമായി ഇലക്കും, മുള്ളിനും കേടില്ലാതെ പരിഹരിച്ചു അത്രേ.. പക്ഷെ ഇപ്പോൾ ഈ വിഷയം ആരൊക്കെയോ എന്തോ വലിയ സംഭവം ആക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു.


നേതാവും, യുവതിയും ഒരുമിച്ചു രാത്രി ചർച്ചയിൽ പങ്കെടുത്തതിന് തെളിവ് ഉണ്ടാകാം. അവർ ഒന്നിച്ചു ചിലപ്പോൾ ഭക്ഷണം കഴിച്ചിട്ടുണ്ടാകാം.. എന്ന് കരുതി അവർ ഉടനെ പ്രണയിച്ചു, ഉടനെ ഗർഭിണി ആയി എന്നൊക്കെ പറയുന്നതിന്റെ പിന്നിലെ ലോജിക് എന്താണ്? എന്താണ് ഈ കഥയിലെ വിശ്വാസ്യത?ഇതിനൊക്കെ തെളിവ് ഉണ്ടോ? ഇനി പ്രണയിച്ചാലും അത് ഇത്ര വിവാദം ആക്കുവാൻ ഉണ്ടോ? എന്താ ഈ കേരള സംസ്ഥാനത്തു ഇന്നേ വരെ ആരും ആരെയും പ്രണയിച്ചിട്ടില്ലേ? ഗർഭിണി ആയിട്ടില്ലേ? ആ യുവതി ഈ പ്രമുഖ നേതാവിന് എതിരെ ഒരു പരാതിയും പോലീസിൽ ഇതുവരെ കൊടുത്തിട്ടില്ല. പിന്നെ നാട്ടുകാർക്ക് എന്താണ് പ്രശ്നം? പ്രായ പൂർത്തിയായവർ പരസ്പര സമ്മതത്തോടെ പ്രണയിച്ചു “ഇടപഴകുന്നത് ” നിയമ പ്രകാരം തെറ്റല്ല എന്ന് കൂടി ഈ വിവാദം ഉണ്ടാക്കുന്നവർ ഓർക്കുക. യുവതിയോടുള്ള സ്നേഹം കൊണ്ട് നേതാവ് കുറച്ചു പണം (പാർട്ടി മുഖാന്തിരം )കൊടുത്താൽ തന്നെ കൊടുത്തവനും, വാങ്ങിയവൾക്കും ഇല്ലാത്ത കുഴപ്പം എന്താണ് കണ്ട് നില്കുന്നവർക്ക്. ഇനി ചാനൽ ചർച്ചകൾക്ക് യുവാക്കളെ വിളിക്കുമ്പോൾ ചാനെലുകാരും അല്പം ശ്രദ്ധിക്കുക. ഈ അപവാദ കഥ ചാനലിൽ ജോലി ചെയ്യുന്ന യുവതികളും മനസ്സിൽ വെക്കുക.. ഭാവിയിൽ ശ്രദ്ധിക്കുക.. കാര്യം ഈ “ഗർഭ” വിവാദത്തിൽ വലിയ ലോജിക് ഇല്ലെന്നു ഇത് ഉണ്ടാക്കിയവർക്കും അറിയാം ..പക്ഷെ മുൻകാലങ്ങളിൽ ചില ചാനലുകൾ അനാവശ്യമായി നടത്തിയ ചില ഇടപെടൽ കണ്ട് മടുത്ത ചിലർ ഇപ്പോൾ ചാനലുകൾക്ക് എതിരെ ഒരു കാര്യം വീണു കിട്ടിയപ്പോൾ ആഘോഷിക്കുന്നു. ഇതാണു സംഭവം.. ഭാവിയിൽ കുറച്ചു കൂടി അന്തസ്സുള്ള മാധ്യമ പ്രവർത്തനം ചാനൽകാരും നടത്തുക..


Previous Post Next Post