നീരവ് മോദിയുടെ സഹോദരന്‍ നിഹാല്‍ മോദി അറസ്റ്റിൽ…


        
നീരവ് മോദിയുടെ സഹോദരന്‍ നിഹാല്‍ ദീപക് മോദിയെ അമേരിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ അധികൃതര്‍ നല്‍കിയ അഭ്യര്‍ത്ഥന പ്രകാരമാണ് അറസ്റ്റ്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സിബിഐ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി) നിഹാലിനെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ പ്രകാരമാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി കഴിഞ്ഞ ദിവസം നിഹാല്‍ മോദിയെ അറസ്റ്റ് ചെയ്തത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ നീരവ് മോദിക്കൊപ്പം പ്രതിയാണ് നിഹാല്‍ മോദി. രാജ്യത്ത് നിന്ന് പണം വെട്ടിച്ച് കടത്തിയതിന് സിബിഐയും കള്ളപ്പണം വെളുപ്പിക്കലിന് ഇ ഡിയും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
أحدث أقدم