പോലീസിനെ കബളിപ്പിച്ച് നിപ കണ്ടയ്ന്റ്മെന്റ് സോണിൽ നിന്നും പുറത്തുപോയി; ഒരാൾക്കെതിരെ കേസ്


പാലക്കാ‌‌ട് ജില്ലയിൽ നിപ ജാ​ഗ്രത തുടരുന്നതിനിടെ കണ്ടയ്ന്റ്മെന്റ് സോണിൽ നിന്നും പോലീസിനെ കബളിപ്പിച്ച് പുറത്തുപോയി സ്ഥാപനം തുറന്ന കടയുടമക്കെതിരെ കേസെ‌ടുത്തു. മണ്ണാർക്കാട് ഒന്നാം മൈൽ സ്വദേശി ടോം ജോർജാണ് കണ്ടയ്ന്റ്മെന്റ് സോണിൽ നിന്നും പുറത്തുപോ‌യത്. ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് ഇയാൾ ബാരിക്കേഡ് ക‌ടന്നത്. പിന്നാലെ പൊലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മണ്ണാർക്കാട്ടെ കടയിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

أحدث أقدم