ഗര്‍ഭിണിയായ യുവതിയുടെ മരണം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍


 



തൃശൂർ: ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കാരുമാത്ര സ്വദേശിനിയായ ഫസീലയെയാണ് (23) ചൊവ്വാഴ്ചയോടെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്‍റെ പീഡനം മൂലമാണ് യുവതി ആത്മഹത‍്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഏറെ നാളുകളായി ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നതായി യുവതി അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഒന്നര വർഷങ്ങൾക്കു മുൻപ് വിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞുണ്ട്. ഗർഭിണിയായിരിക്കെ നൗഫൽ ഫസീലയെ ചവിട്ടിയിരുന്നുവെന്നും ഫസീല രണ്ടാമത് ഗർഭിണിയായതിനു പിന്നാലെയാണ് ഭർത്താവ് മർദിച്ചിരുന്നതെന്നും ഫസീല മാതാവിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതിനുശേഷമാണ് യുവതിയെ ഭര്‍തൃവീട്ടിലെ ടെറസിലാണ് ഫസീലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
Previous Post Next Post