നടുറോഡിൽ ലഹരി ഉപയോഗിച്ച് യുവാക്കളുടെ പരാക്രമം.. രണ്ട് പേർ പിടിയിൽ


തിരുവനന്തപുരത്ത് നടുറോഡിൽ ലഹരി ഉപയോഗിച്ച് യുവാക്കളുടെ പരാക്രമം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ ആയിരുന്നു സംഭവം. യുവാക്കൾ നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഫോർട്ട് പോലീസ് സ്ഥലത്തെത്തി.

എന്നാൽ പോലീസിന് നേരെയും യുവാക്കളുടെ പരാക്രമം തുടർന്നു. ഇവർ പോലീസ് വാഹനങ്ങൾ അടിച്ചു തകർക്കാനും ശ്രമം നടത്തി. തിരുവല്ലം സ്വദേശികളായ ഷാറൂഖാൻ(22) കിച്ചു (19) എന്നിവരാണ് പരാക്രമം നടത്തിയത്. ഇരുവരും കാപ്പാ കേസ് പ്രതികളാണ്.


أحدث أقدم