കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും പുന സംഘടന നടപടികള്‍ എങ്ങുമെത്തിയില്ല . പുനസംഘടനയക്ക് സംസ്ഥാന നേതൃത്വത്തിന് എഐസിസി അനുമതി നൽകിയെങ്കിലും കാര്യമായ പുരോഗതി ഇല്ല കെപിസിസി പുനസംഘടന ഉടനടി വേണമെന്ന് രാഷ്ട്രീയ കാര്യസമിതി ആവശ്യപ്പെട്ടിരുന്നു . എന്നാൽ പാര്‍ട്ടിയിൽ തര്‍ക്കമുണ്ടാക്കും വിധം ചര്‍ച്ച നീട്ടിക്കൊണ്ടുപോകരുതെന്നും അഭിപ്രായമുണ്ടായി.മാനദണ്ഡം വച്ച് പ്രവര്‍ത്തന മികവ് നോക്കി പുതിയ കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്‍റുമാരെയും നിയമിക്കാൻ കെപിസിസി നേതൃത്വത്തിന് എഐസിസി അനുമതിയും ഈ മാസം ആദ്യം നൽകി.
പക്ഷേ ഇതുവരെ കാര്യമായ ചര്‍ച്ചകള്‍ ഒന്നും പ്രധാന നേതാക്കള്‍ തമ്മിലുണ്ടായിട്ടില്ല. അഞ്ചു ഡിസിസി അധ്യക്ഷൻമാരെയെങ്കിലും മാറ്റണമെന്ന് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാൽ പകരം ആരെ കൊണ്ടുവരുമെന്നായിട്ടില്ല . കെപിസിസിയിൽ എല്ലാ ഭാരവാഹികളെയും മാറ്റേണ്ടെന്നാണ് അഭിപ്രായം .അപ്പോള്‍ മാറ്റുന്നവര്‍ ആര്,പകരംആര് എന്നതിലും തീരുമാനമായിട്ടില്ല.