
ആശുപത്രിക്കുളളിൽ കയറി രോഗിയെ ആറംഗ സംഘം വെടിവച്ച് കൊന്ന സംഭവത്തിൽ പുതിയ സിസിടിവി ദൃശ്യം പുറത്ത്. കൊല നടത്തി രണ്ട് ബൈക്കുകളിലായാണ് സംഘം തിരിച്ചുപോയത്. ഒരാൾ ബൈക്കിലിരുന്ന് തോക്ക് ഉയർത്തിക്കാട്ടി ആഹ്ലാദം പ്രകടിപ്പിക്കുന്നത് കാണാം. നിരവധി കേസുകളിൽ പ്രതിയായ ചന്ദൻ മിശ്രയെ ആണ് ആറംഗ സംഘം കൊലപ്പെടുത്തിയത്.
പട്നയിലെ പരസ് ആശുപത്രിയിലാണ് സംഭവം നടന്നത്. സെൻട്രൽ റേഞ്ച് (പട്ന) ഇൻസ്പെക്ടർ ജനറൽ (ഐ ജി) ജിതേന്ദ്ര റാണ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞത്, ആറ് അക്രമികളെ പിടികൂടി എന്നാണ്. പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ചന്ദൻ മിശ്രയെ കൊലപ്പെടുത്തിയ എല്ലാ പ്രതികളെയും പൊലീസ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.