കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽകുന്ന ഡോക്ടർ ശശി തരൂർ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ എന്ന് സ്വകാര്യ സർവേ ഫലം. 28% പേരുടെ പിന്തുണ തനിക്കുണ്ടെന്ന റിപ്പോർട്ട് ശശി തരൂർ എക്സിൽ പങ്കുവെച്ചു
‘കേരള വോട്ട് വൈബ്’ എന്ന ഏജൻസി നടത്തിയ സർവ്വേയിലാണ് ശശി തരൂർ മുഖ്യമന്ത്രിയാകണമെന്ന് 28 ശതമാനം പേർ അഭിപ്രായപ്പെട്ടത്. അതേസമയം രണ്ടു മുന്നണികളിലും പറ്റിയ നേതൃത്വത്തിൻ്റെ അഭാവം ഉണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി.
തരൂരിനെ ഉയർത്തിക്കാട്ടുമ്പോഴും മറ്റൊരു 27% പേർക്ക് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകണമെന്ന് അഭിപ്രായം പറയാൻ കഴിയാത്ത അവസ്ഥയുണ്ട്. എൽഡിഎഫിൻ്റെ കാര്യത്തിൽ 41% പേർക്ക് ഈ അനിശ്ചിതത്വം ഉണ്ട്.
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നവർ വെറും 17.5 % ആണെന്നിരിക്കെ ഇക്കാര്യത്തിൽ കെകെ ശൈലജയെ അനുകൂലിക്കുന്നവർ 24.2% പേരുണ്ട്. എൽഡിഎഫിന് തുടർഭരണം കിട്ടുമെന്ന കാര്യത്തിൽ ഉറപ്പില്ല എന്നാണ് 42% പേർ അഭിപ്രായപ്പെട്ടത്.