
വയനാട്ടില്‍ സിവില്‍ പൊലീസ് ഓഫീസർക്കെതിരെ അച്ചടക്ക നടപടി. ലഹരിമരുന്ന് കേസ് പണം വാങ്ങി ഒതുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടപടി. വൈത്തിരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ആയിരുന്ന കെ വി സ്‌മിബിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. ടി സിദ്ദിഖ് എംഎല്‍എയുടെ മുൻ ഗണ്‍മാനാണ് ഇയാൾ.
സംഭവത്തിൽ ടി സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു. എംഎല്‍എ ഓഫീസിലെ ജീവനക്കാരന് നല്‍കാനാണെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റഫീഖ് ആരോപിച്ചു. എന്നാല്‍ ആരോപണം പച്ചക്കള്ളമാണെന്നും കേസുമായി എംഎൽഎ ഓഫീസിന് ഒരു ബന്ധവുമില്ലെന്നും ടി സിദ്ധിഖ് പ്രതികരിച്ചു.