ബിന്ദുവിൻ്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മൻ കൈമാറി.


കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർത്തുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മൻ. കൈമാറി. ബിന്ദുവിൻ്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. ചാണ്ടി ഉമ്മൻ ഫൗണ്ടേഷൻ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയാണ് പണം നൽകിയത്.

ബിന്ദുവിൻ്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിൻ്റെ ഉടമയും എത്തിയിരുന്നു. കുടുംബത്തിന് ഒരുലക്ഷം രൂപ നൽകുമെന്ന് ശിവാസ് സിൽക്സ് ഉടമ ആനന്ദാക്ഷൻ അറിയിച്ചു. ഇതിന് പുറമെ ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്മിക്ക് എല്ലാ മാസവും 5,000 രൂപ വീതം നൽകുമെന്നും അദ്ദേഹം അറിയിച്ചു. എട്ട് വർഷമായി ബിന്ദു ഇതേ സ്ഥാപനത്തിലായിരുന്നു ബിന്ദു ജോലി ചെയ്തിരുന്നത്.

വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജിൻ്റെ വാർഡിലെ ഒരു ഭാഗം ഇടിഞ്ഞു വീണ്   തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചത്.  മകൾക്ക് കൂട്ടിരിപ്പിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു.
Previous Post Next Post