ചരിത്രപ്രസിദ്ധമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനം


മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബ ന്ധിച്ച് നടത്തപ്പെടുന്ന എട്ടുനോമ്പിന് മുന്നോടിയായി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രാർത്ഥനായോഗങ്ങളുടെ ആഭിമുഖ്യത്തിൽ പള്ളിയുടെ വിവിധ കരകളിൽ ജൂലൈ 21 തിങ്കളാഴ്ച മുതൽ മുന്നൊരുക്ക ധ്യാനവും വചന ശുശ്രൂഷയും നടത്തി. 
വെള്ളൂർ നോർത്ത് പ്രാർത്ഥനായോഗത്തിന്റെ നേതൃത്വത്തിൽ വെള്ളൂർ നോർത്ത്
 സൺഡേസ്കൂളിൽ വച്ച് എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനം റവ.ഫാ. യാക്കോബ് ഏബ്രഹാം ചേരിപ്പറമ്പിൽ പ്രാരംഭ സന്ദേശം നൽകുകയും റവ.ഫാ. പി.റ്റി. തോമസ് പള്ളിയമ്പിൽ വചന ശുശ്രൂഷ നടത്തുന്നതുമാണ്.

Previous Post Next Post