സുരക്ഷാ ഉദ്യോ​ഗസ്ഥൻ മദ്യപിച്ചെത്തി; നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച


നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തുകയായിരുന്നു. കെഎപി രണ്ടാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. ഈ ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുക്കുമെന്നാണ് വിവരം. ​ഗുരുവായൂർ ക്ഷേത്രദർശനത്തിനാണ് ഉപരാഷ്ട്രപതി എത്തിയത്.

സുരക്ഷാ ഹൗസിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഡ്യൂട്ടിക്ക് മദ്യപിച്ചത്തിയത്. സംശയം തോന്നിയ മറ്റ് ഉദ്യോഗസ്ഥർ ഉടൻ രക്ത പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഉദ്യോ​ഗസ്ഥൻ മദ്യപിച്ചതായി തെളിഞ്ഞു. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നും നടപടി ഉടൻ ഉണ്ടാകുമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. ഉച്ചയ്ക്ക് 1.35 നാണ് ഉപരാഷ്ട്രപതി ​ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. അവിടെ നിന്ന് 1.48 ന് തിരിച്ചിറങ്ങി. 2 .15 ന് ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കും പുറപ്പെട്ടു. തുടർന്ന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സുരക്ഷാവീഴ്ച്ചയുണ്ടായത്. ​ഗുരുവായൂ‍ർ ക്ഷേത്രത്തിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

أحدث أقدم