പിറന്നാളിന് കള്ളുഷാപ്പിൽ ഒത്തുകൂടി…കുപ്പി കൊണ്ട് സുഹൃത്തിന്‍റെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു….പ്രതി പിടിയിൽ


        
കള്ള് കുടിച്ച് ബില്ല് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയിലായി. ചോറ്റുപാറ സ്വദേശി അക്ഷയിയെ (22) കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് സുഹൃത്തായ അത്താണി സ്വദേശി ദേവനെ (21) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. അക്ഷയും ദേവനും സുഹൃത്തുക്കളും നിരവധി കേസുകളിലെ കൂട്ടുപ്രതികളുമാണ്. അത്താണി കള്ളുഷാപ്പില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.


Previous Post Next Post