വി എസിന് നാടിൻ്റെ ആദരം..! സംസ്ഥാനത്ത് നാളെ പൊതു അവധി; പ്രൊഫഷണങ്ങൾ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല; ബാങ്കുകള്‍ക്കും അവധി; പരീക്ഷകൾ മാറ്റിവെച്ചു; സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദു:ഖാചരണം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു.
സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചു. ബാങ്കുകൾക്കും അവധി. പരീക്ഷകൾ മാറ്റിവെച്ചു.
നാളെയാണ് വിഎസിന്‍റെ ഭൗതികശരീരം തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിനു ശേഷം വിലാപയാത്രയായി ദേശീയപാത വഴി ആലപ്പുഴ പുന്നപ്രയിലെ സ്വവസതിയില്‍ എത്തിക്കുക.
ഇന്ന് ഉച്ചയ്ക്ക് 3.20നാണ് വിഎസിൻ്റെ അന്ത്യം സ്ഥിരീകരിച്ചത്.